ഹൃദ്‌രോഗം നിശബദ്ധനായ കൊലയാളി
ഹൃദ് രോഗങ്ങൾ വളരെ വ്യാപകമായി കാണുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. നമ്മുടെ സമൂഹത്തിൽ കാണുന്ന ഹൃദ് രോഗങ്ങളിൽ കൂടുതൽ കാണപ്പെടുന്നത് ഹൃദയരക്ത ധമനിയിലെ തടസ്സം മൂലം ഉണ്ടാകുന്ന അസുഖമാണ്. ഇതിനെ 'കൊറോണറി ആർട്ടറി ഡിസീസ്" എന്ന് പറയുന്നു. ഹൃദയത്തിന്റെ മാംസപേശികളിലേയ്ക്കുള്ള രക്തക്കുഴലിന്റെ വ്യാസം ചുരുങ്ങി അതിലൂടെയുള്ള രക്തയോട്ടത്തിന് തടസ്സം സംഭവിക്കുന്ന അസുഖമാണിത്.
രക്തധമനികളിലെ ഭിത്തിയിൽ കൊളസ്ട്രോളും കൊളസ്ട്രോളുമായി ബന്ധപ്പെട്ടിട്ടുള്ള രക്തത്തിലുള്ള മറ്റ് അംശങ്ങളും അടിഞ്ഞു കൂടിയാണ് ഈ തടസ്സം അഥവാ 'ബ്ളോക്ക്" ഉണ്ടാകുന്നത്. ഇതിനുള്ള പ്രധാനകാരണങ്ങൾ അമിത രക്ത സമ്മർദ്ദം രക്തത്തിലെ കൊഴുപ്പിന്റെ അമിതമായ അളവ്, പ്രമേഹം, പുകവലി, വ്യായാമം ഇല്ലായ്മ എന്നിവയാണ്.
ഹൃദയാഘാതത്തിന് അടിസ്ഥാനമായി നിലകൊള്ളുന്നതും ഈ 'കൊറോണറി ആർട്ടറി ഡിസീസ്" തന്നെയാണ്. കേരളത്തിൽ ചെറുപ്പക്കാരുടെ ഇടയിലും ഹൃദ് രോഗം വ്യാപകമാണ്. മരണകാരണങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്നതും ഈ 'കൊറോണറി ആർട്ടറി ഡിസീസ്"തന്നെയാണ്. കേരളത്തിലെ ഗ്രാമവാസികളിൽ എട്ടു ശതമാനം വരെയും നഗരവാസികളിൽ പന്ത്രണ്ടു ശതമാനം വരെയും ആണ് ഹൃദ് രോഗ നിരക്ക്. നമ്മുടെ നാട്ടിൽ സ്ത്രീകളിലും ഹൃദ് രോഗനിരക്ക് കൂടുതലായി കാണുന്നുണ്ട്. ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ നെഞ്ചുവേദന, ശ്വാസം മുട്ടൽ ജോലിചെയ്യുമ്പോൾ ക്ഷീണം, അമിതമായ നെഞ്ചിടിപ്പ് എന്നിവയാണ് .കൂടുതൽ സാധാരണയായി അനുഭവപ്പെടുന്നത് നെഞ്ചുവേദനയായതിനാൽ അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാം.
നെഞ്ചിന്റെ നെടുഭാഗത്ത് അനുഭവപ്പെടുന്ന ഈ വേദന രണ്ട് വശങ്ങലിലേക്കും വ്യാപിക്കും. കൂടുതലായി ഇടത്തുവശത്തേക്ക് വ്യാപിച്ച് ഇടതുകൈയ്യിലേക്ക് വരുകയാണ് പതിവ്. ചിലപ്പോൾ നെഞ്ചിന്റെ പുറം ഭാഗത്തേയ്ക്കും താടിയിലേക്കും ഒരു പെരുപ്പായി ഈ വേദന വ്യാപിക്കാം. ഈ വേദന പല രോഗികളിലും പല രീതിയിൽ അനുഭവപ്പെടാം. സാധാരണയായി രോഗികൾ പരാതിപ്പെടുന്നത് നെഞ്ചിൽ ഒരു ഭാരം കയറ്റിവച്ചത് പോലെ അല്ലെങ്കിൽ ഒരു നീറ്റൽ പോലെ എന്നിങ്ങനെയാണ്.
പലപ്പോഴും വിശദമായ ചോദിക്കുമ്പോൾ ഇതേ തരത്തിലുള്ള പ്രയാസം രോഗികൾക്ക് കുറച്ച് കാലമായി വേഗത്തിൽ നടക്കുമ്പോഴും ഭാരം എടുക്കുമ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്താറുണ്ട്. ഇതോടൊപ്പം ശ്വാസം മുട്ടൽ നെഞ്ചിടിപ്പ് നിവർന്ന് കിടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാം. ചുരുക്കം ചിലർക്ക് വയറിന്റെ മുകൾ ഭാഗത്തായി വേദന അനുഭവപ്പെടുമ്പോൾ വയറിലുള്ള അസുഖമായി തെറ്റിദ്ധരിക്കാം. ഓക്കാനവും ഛർദ്ദിയും ഉണ്ടാകാം. രോഗലക്ഷണങ്ങൾ മൂലമോ അല്ലാതെയോ ഹൃദ് രോഗമുണ്ട് എന്നറിയുന്നതിനുള്ള പരിശോധനയിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമായത് ഇ.സി.ജി ആണ്. കൂടാതെ രോഗിക്ക് നേരത്തേ ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിലും ഇ.സി.ജിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു.
ഹൃദയാഘാതത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഹൃദ് രോഗത്തിന്റെ പ്രവർത്തനശേഷിയെക്കുറിച്ചും മറ്റും കൂടുതലുള്ള വിവരങ്ങൾ 'ഇക്കോ കാർഡിയോഗ്രാഫി" എന്ന പരിശോധനയിൽ നിന്നും ലഭിക്കുന്നു. സാധാരണ എടുക്കുന്ന ഇ.സി.ജിയിൽ നിന്നും ഹൃദ് രോഗത്തെക്കുറിച്ച് മനസ്സിലാക്കാൻ പറ്റാതെവരുന്ന സന്ദർഭത്തിലും കൂടാതെ അസുഖത്തിന്റെ കാഠിന്യത്തെക്കുറിച്ച് അറിയേണ്ട ആവശ്യം വരുമ്പോഴും 'ട്രെഡ്മിൽ ടെസ്റ്റ്" എന്ന ഒരു പരിശോധനയ്ക്ക് രോഗിയെ വിധേയമാക്കാറുണ്ട്. ശരീരത്തിൽ 'ഇ.സി.ജി" ഘടിപ്പിച്ച് കൊണ്ട് രോഗിയെ ട്രെഡ് മില്ലിൽ നടത്തിയാണ് ഈപരിശോധന ചെയ്യുന്നത്. ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ രോഗിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയോ ഇ.സി.ജിയിൽ വ്യത്യാസം ഉണ്ടാകുകയോ ചെയ്താൽ രോഗിക്ക് ഹൃദയരക്തധമനിയുടെ ചുരുക്കമുള്ളതായി മനസ്സിലാക്കുന്നു. ഇങ്ങനെയുള്ള രോഗികൾക്ക് 'കൊറോണറി ആൻജിയോഗ്രാഫി" പരിശോധന പലപ്പോഴും ചെയ്യേണ്ടിവരും.ഈ പരിശോധനയിൽ നിന്നും ഏതെല്ലാം രക്തധമനികൾക്ക് ചുരുക്കമുണ്ടെന്നും ചുരുക്കത്തിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്നും മനസ്സിലാക്കാൻ കഴിയും.
ഔഷധങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ ഹൃദയരക്തധമനിയുടെ അടവ് നീക്കി ഹൃദയ മാംസപേശിക്ക് രക്തം എത്തിച്ചുകൊടുക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ടുള്ള ചികിത്സാരീതി പല രോഗികൾക്കും ആവശ്യമായിവരുന്നു. ഇത് പ്രധാനമായും രണ്ട് തരത്തിലുള്ളതാണ്. ഒന്ന് ശസ്ത്രക്രിയ - ബൈപാസ് എന്നു പരക്കെ അറിയപ്പെടുന്ന കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റ് സർജറി. പക്ഷേ ഇത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ്. അതിന് അതിന്റേതായ പരിമിതികളും ദുർഘടങ്ങളും ഉണ്ട്. രണ്ടാമത്തെ തരത്തിലുള്ള ചികിത്സാരീതിയാണ് ആൻജിയോപ്ളാസ്റ്റി.
ഡോ. എസ്.എസ്. ബിനു
സീനിയർ ഇന്റർവെൻഷണൽ
കാർഡിയോളജിസ്റ്റ്
ശ്രീഗോകുലം മെഡിക്കൽ കോളേജ്,
വെഞ്ഞാറമൂട്,തിരുവനന്തപുരം
ഫോൺ:9495688622
http://news.keralakaumudi.com/news.php?nid=b335e88b9d25511a8db3f5d9a8795894

No comments:
Post a Comment