Monday, November 10, 2014

ഹൃദ്‌രോഗം നിശബദ്ധനായ കൊലയാളി

ഹൃദ്‌രോഗം നിശബദ്ധനായ കൊലയാളി



ഹൃദ് രോഗങ്ങൾ വളരെ വ്യാപകമായി കാണുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. നമ്മുടെ സമൂഹത്തിൽ കാണുന്ന ഹൃദ് രോഗങ്ങളിൽ കൂടുതൽ കാണപ്പെടുന്നത് ഹൃദയരക്ത ധമനിയിലെ തടസ്സം മൂലം ഉണ്ടാകുന്ന അസുഖമാണ്. ഇതിനെ 'കൊറോണറി ആർട്ടറി ‌ഡിസീസ്" എന്ന് പറയുന്നു. ഹൃദയത്തിന്റെ മാംസപേശികളിലേയ്ക്കുള്ള രക്തക്കുഴലിന്റെ വ്യാസം ചുരുങ്ങി അതിലൂടെയുള്ള രക്തയോട്ടത്തിന് തടസ്സം സംഭവിക്കുന്ന അസുഖമാണിത്.

രക്തധമനികളിലെ ഭിത്തിയിൽ കൊളസ്ട്രോളും കൊളസ്ട്രോളുമായി ബന്ധപ്പെട്ടിട്ടുള്ള രക്തത്തിലുള്ള മറ്റ്  അംശങ്ങളും അടിഞ്ഞു കൂടിയാണ് ഈ തടസ്സം അഥവാ 'ബ്ളോക്ക്" ഉണ്ടാകുന്നത്. ഇതിനുള്ള പ്രധാനകാരണങ്ങൾ അമിത രക്ത സമ്മർദ്ദം രക്തത്തിലെ കൊഴുപ്പിന്റെ അമിതമായ അളവ്, പ്രമേഹം, പുകവലി, വ്യായാമം ഇല്ലായ്മ എന്നിവയാണ്.

ഹൃദയാഘാതത്തിന് അടിസ്ഥാനമായി നിലകൊള്ളുന്നതും ഈ 'കൊറോണറി ആർട്ടറി ഡിസീസ്" തന്നെയാണ്. കേരളത്തിൽ ചെറുപ്പക്കാരുടെ ഇടയിലും ഹൃദ് രോഗം വ്യാപകമാണ്. മരണകാരണങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്നതും ഈ 'കൊറോണറി ആർട്ടറി ഡിസീസ്"തന്നെയാണ്. കേരളത്തിലെ ഗ്രാമവാസികളിൽ എട്ടു ശതമാനം വരെയും നഗരവാസികളിൽ പന്ത്രണ്ടു ശതമാനം വരെയും ആണ് ഹൃദ് രോഗ നിരക്ക്. നമ്മുടെ നാട്ടിൽ സ്ത്രീകളിലും ഹൃദ് രോഗനിരക്ക് കൂടുതലായി കാണുന്നുണ്ട്. ഈ അസുഖത്തിന്റെ  ലക്ഷണങ്ങൾ നെഞ്ചുവേദന, ശ്വാസം മുട്ടൽ ജോലിചെയ്യുമ്പോൾ ക്ഷീണം, അമിതമായ നെഞ്ചിടിപ്പ് എന്നിവയാണ് .കൂടുതൽ സാധാരണയായി അനുഭവപ്പെടുന്നത് നെഞ്ചുവേദനയായതിനാൽ അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാം.

നെഞ്ചിന്റെ നെടുഭാഗത്ത് അനുഭവപ്പെടുന്ന ഈ വേദന രണ്ട് വശങ്ങലിലേക്കും വ്യാപിക്കും. കൂടുതലായി ഇടത്തുവശത്തേക്ക് വ്യാപിച്ച് ഇടതുകൈയ്യിലേക്ക് വരുകയാണ് പതിവ്. ചിലപ്പോൾ നെഞ്ചിന്റെ പുറം ഭാഗത്തേയ്ക്കും താടിയിലേക്കും ഒരു പെരുപ്പായി ഈ വേദന വ്യാപിക്കാം. ഈ വേദന പല രോഗികളിലും പല രീതിയിൽ അനുഭവപ്പെടാം. സാധാരണയായി രോഗികൾ പരാതിപ്പെടുന്നത് നെഞ്ചിൽ ഒരു ഭാരം കയറ്റിവച്ചത് പോലെ അല്ലെങ്കിൽ ഒരു നീറ്റൽ പോലെ എന്നിങ്ങനെയാണ്.

പലപ്പോഴും വിശദമായ ചോദിക്കുമ്പോൾ ഇതേ തരത്തിലുള്ള പ്രയാസം രോഗികൾക്ക് കുറച്ച് കാലമായി വേഗത്തിൽ നടക്കുമ്പോഴും ഭാരം എടുക്കുമ്പോഴും അനുഭവപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്താറുണ്ട്. ഇതോടൊപ്പം ശ്വാസം മുട്ടൽ നെഞ്ചിടിപ്പ് നിവർന്ന് കിടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാം. ചുരുക്കം ചിലർക്ക് വയറിന്റെ മുകൾ ഭാഗത്തായി വേദന അനുഭവപ്പെടുമ്പോൾ വയറിലുള്ള അസുഖമായി തെറ്റിദ്ധരിക്കാം. ഓക്കാനവും ഛർദ്ദിയും ഉണ്ടാകാം. രോഗലക്ഷണങ്ങൾ മൂലമോ അല്ലാതെയോ ഹൃദ് രോഗമുണ്ട് എന്നറിയുന്നതിനുള്ള പരിശോധനയിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമായത് ഇ.സി.ജി ആണ്. കൂടാതെ രോഗിക്ക് നേരത്തേ ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിലും ഇ.സി.ജിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു.

ഹൃദയാഘാതത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഹൃദ് രോഗത്തിന്റെ പ്രവർത്തനശേഷിയെക്കുറിച്ചും മറ്റും കൂടുതലുള്ള വിവരങ്ങൾ 'ഇക്കോ കാർഡിയോഗ്രാഫി" എന്ന പരിശോധനയിൽ നിന്നും ലഭിക്കുന്നു. സാധാരണ എടുക്കുന്ന ഇ.സി.ജിയിൽ നിന്നും ഹൃദ് രോഗത്തെക്കുറിച്ച് മനസ്സിലാക്കാൻ പറ്റാതെവരുന്ന സന്ദർഭത്തിലും കൂടാതെ അസുഖത്തിന്റെ കാഠിന്യത്തെക്കുറിച്ച് അറിയേണ്ട ആവശ്യം വരുമ്പോഴും 'ട്രെഡ്മിൽ ടെസ്റ്റ്" എന്ന ഒരു പരിശോധനയ്ക്ക് രോഗിയെ വിധേയമാക്കാറുണ്ട്. ശരീരത്തിൽ 'ഇ.സി.ജി" ഘടിപ്പിച്ച് കൊണ്ട് രോഗിയെ ട്രെഡ് മില്ലിൽ നടത്തിയാണ് ഈപരിശോധന ചെയ്യുന്നത്. ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ രോഗിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയോ ഇ.സി.ജിയിൽ വ്യത്യാസം ഉണ്ടാകുകയോ ചെയ്താൽ രോഗിക്ക് ഹൃദയരക്തധമനിയുടെ ചുരുക്കമുള്ളതായി മനസ്സിലാക്കുന്നു. ഇങ്ങനെയുള്ള രോഗികൾക്ക് 'കൊറോണറി ആൻജിയോഗ്രാഫി" പരിശോധന പലപ്പോഴും ചെയ്യേണ്ടിവരും.ഈ പരിശോധനയിൽ നിന്നും ഏതെല്ലാം രക്തധമനികൾക്ക് ചുരുക്കമുണ്ടെന്നും ചുരുക്കത്തിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്നും മനസ്സിലാക്കാൻ കഴിയും.

ഔഷധങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ ഹൃദയരക്തധമനിയുടെ അടവ് നീക്കി ഹൃദയ മാംസപേശിക്ക് രക്തം എത്തിച്ചുകൊടുക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ടുള്ള ചികിത്സാരീതി പല രോഗികൾക്കും ആവശ്യമായിവരുന്നു. ഇത് പ്രധാനമായും രണ്ട് തരത്തിലുള്ളതാണ്. ഒന്ന് ശസ്ത്രക്രിയ - ബൈപാസ് എന്നു പരക്കെ അറിയപ്പെടുന്ന കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റ് സർജറി. പക്ഷേ ഇത് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ്. അതിന് അതിന്റേതായ പരിമിതികളും ദുർഘടങ്ങളും ഉണ്ട്. രണ്ടാമത്തെ തരത്തിലുള്ള ചികിത്സാരീതിയാണ് ആൻജിയോപ്ളാസ്റ്റി.

ഡോ. എസ്.എസ്. ബിനു
സീനിയർ ഇന്റർവെൻഷണൽ
കാർഡിയോളജിസ്റ്റ്
ശ്രീഗോകുലം മെഡിക്കൽ കോളേജ്,
വെഞ്ഞാറമൂട്,തിരുവനന്തപുരം
ഫോൺ:9495688622
http://news.keralakaumudi.com/news.php?nid=b335e88b9d25511a8db3f5d9a8795894

Sunday, November 9, 2014

മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ...!!

മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ...!!
<>%<>%<>%<>%<>%<>%<>%<>%<>%<>%<>%<>
മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ നിങ്ങൾ എന്താണ് ചെയ്യുക.? ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോഗം ചെയ്യാവുന്നതാണ്. അതിനാൽ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയാല്‍ ഉടൻ എന്തു ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യം തന്നെ. പല സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ഫോണുമായി ഉപഭോക്താവിന്റെ ഗൂഗിള്‍ ഫെയ്സ്ബൂക്ക്, ബാങ്ക് തുടങ്ങിയ അക്കൌണ്ടുളെ ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത് നഷ്ടപ്പെട്ടാലുള്ള നഷ്ടം വളരെ വലുതാണ്‌. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയാല്‍ എന്തു ചെയ്യണമെന്ന് നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.
1.മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ ആദ്യം തന്നെ നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുക. അതിനു വേണ്ടി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാൻ ആവശ്യപ്പെടുക. ഇത് വഴി ആ സിമ്മിൽ നിന്ന് കോൾ ചെയ്യുന്നത് തടയാവുന്നതാണ്.!
2. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും ഫോണിന്റെ IMEI നമ്പര്‍ എവിടെയെങ്കിലും എഴുതി വെയ്ക്കണം. ഇതിനായി ഫോണില്‍ *#06# എന്ന് ഡയല്‍ ചെയ്യുക അപ്പോള്‍ ലഭിക്കുന്ന പതിനഞ്ചക്കമുള്ള നമ്പറാണ് IMEI നമ്പര്‍ . ഇതിന് സാധിക്കാത്തവർ സാധിക്കാത്തവര്‍ ഫോണ്‍ കവറിന്റെ പുറത്ത് ബാര്‍ കോഡിനു മുകളിലായി IMEI നമ്പര്‍ കാണുവാന്‍ സാധിക്കും. നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം.!
3.നിങ്ങളുടെ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ വഴി ഈ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഫോണിലെ ലോഗിന്‍ സെഷന്‍ ലോഗ് ഔട്ട്‌ ചെയ്യുക. ഇതിനൊപ്പം ഫോണില്‍ ലോഗിന്‍ ചെയ്ത് വെച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക.!
4.പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷയും നല്‍കുക...!!!

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...!!!

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...!!!
<>x<>x<>x<>x<>x<>x<>x<>x<>x<>x<>x<>x<>
1 - പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ ആവി പിടിക്കുന്നത്‌ വളരെ ആശ്വാസം നല്‍കും.
2 - എന്നാൽ മുഖത്തേയ്ക്കു ആവി പിടിക്കുമ്പോള്‍ പരമാവധി 5 മിനിട്ടിലധികം ആവി കൊള്ളരുത്.
3 - കണ്ണിലേയ്ക്കു ആവി അടി അടിയ്ക്കാന്‍ ഇട വരരുത്. ഇതിനു വേണ്ടി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുന്നത് നല്ലതാണ്.
4 - തലവേദനയ്ക്ക് പുരട്ടുന്ന ബാമുകള്‍ വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് നല്ലതല്ല. പകരം തുളസിയിലയോ യൂക്കാലി തൈലമോ, രാമച്ഛമോ പനിക്കൂര്‍ക്ക ഇലയോ ഇട്ടു ആവി പിടിക്കാം.
5 - മഞ്ഞള്‍ പൊടി ഇട്ടു ആവി കൊള്ളുന്നത്‌ വൈറല്‍ രോഗങ്ങള്‍ക്കും സൈനസ് ഇന്ഫക്ഷനും നല്ലതാണ്.
6 - വേപ്പരൈസരുകള്‍ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക.
7 - ഉറച്ച പ്രതലത്തില്‍ വച്ച് വേണം ഇവ ഉപയോഗിക്കാന്‍.
8 - ഉപ്പോ കഠിന ജലമോ ഇതില്‍ ഉപയോഗിക്കരുത്.
9 - ആവിയുടെ അളവ് കൂട്ടാന്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കരുത്....!!!

Wednesday, January 12, 2011

ജീവിത ചരിത്രം

ആത്മവീര്യത്തിന്റെ ഉത്തമ മാതൃകയായ ഒരു സ്വഹാബി വനിത


بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

അസ് മാ‍അ് (റ)


സിദ്ധീഖ് (റ) ന്റെ പുത്രിയും മഹതി ആഇശ(റ) യുടെ ജേഷ്ട സഹോദരിയും ധീരനായ സുബൈർ (റ) ന്റെ പത്നിയും മഹാനായ അബ്ദുല്ലാഹിബ്‌നു സുബൈർ (റ) ന്റെ മാതാവുമായ മഹതി അസ്‌മാ‍അ് (റ) .ഇസ്‌ലാമിൽ പ്രവേശിച്ച പതിനെട്ടാമത്തെ വ്യക്തിയായിരുന്നു അവർ.

നബി(സ)യും അബൂബക്കർ സിദ്ധീഖ് (റ)വും മദീനയിൽ എത്തിച്ചേർന്ന ശേഷം ഇരുവരുടെയും കുടുംബത്തെ കൂട്ടിവരുവാൻ ആളെ അയച്ചു. അസ്‌മാ‍അ് (റ) പൂർണ്ണ ഗർഭവതിയായിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിൽ വിഷമം നിറഞ്ഞ സമയം. പ്രസവം വരെ കാത്ത് മക്കയിൽ താമസിച്ചാൽ എന്ത് സംഭവിക്കുമെന്നറിയില്ല. ഇസ്‌ലാമിന്റെ രക്ഷാർത്ഥം വേണ്ടിവന്നാൽ നാടു വിടുന്നതിനോ വഴിമധ്യേയുള്ള പ്രസവ വേദനയോ വീരമൃത്യുവോ അവർ പ്രശ്നമാക്കിയില്ല. അസ്‌മ(റ) യും കുടുംബത്തോ‍ടൊപ്പം പുറപ്പെടുക തന്നെ ചെയ്തു. അവർക്ക് മദീനയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. ‘ഖുബാ’ യിൽ എത്തിയപ്പോ‍ൾ പ്രസവ വേദന അനുഭവപ്പെട്ടു. അവിടെ വെച്ചുതന്നെ പ്രസവവും നടന്നു. ഹിജ്‌റക്ക് ശേഷം മുഹാജിറുകൾക്ക് പിറന്ന ഒന്നാമത്തെ സന്താനമായിരുന്നു അത്. ധീരനായ അബ്‌ദുല്ലാഹിബ്‌നു സുബൈർ(റ) ആയിരുന്നു ആ ശിഷു.

അക്കാലത്ത് മുസ്‌ലിംകൾക്കുണ്ടായിരുന്ന വിഷമങ്ങളും ദാരിദ്ര്യവും പരക്കെ പ്രസിദ്ധമത്രെ. എന്നിട്ടും ജീവിതത്തിന്റെ അത്യാപൽഘട്ടത്തിൽ പ്രസ്‌തുത മഹതി പ്രകാശിപ്പിച്ച ഈ ത്യാഗബോധവും അതിൽ പ്രകടമായി കാണുന്ന മനോവീര്യവും എത്ര ശ്രമകരം !.

അസ്‌മാ(റ)ന്റെ ജീവിത രീതി അവർ തന്നെ വിവരിക്കുന്നത് കാണുക : സുബൈർ (റ) ഞാനുമായി ദാമ്പത്യ ബന്ധത്തിലേർപ്പെട്ട അവസരം സ്വത്തുക്കളോ മറ്റ് ധനമോ ജോലിക്കാരോ ഒന്നുമില്ലാത്ത ആളായിരുന്നു. ആകെയുള്ള സമ്പാദ്യം വെള്ളം ചുമന്ന് കൊണ്ട് വരാൻ ഉപയോഗിച്ചിരുന്ന ഒരു ഒട്ടകവും ഒരു കുതിരയും മാത്രമായിരുന്നു. ഒട്ടകത്തിന് പുല്ലും മറ്റും കൊണ്ട് വരികയും ഈത്തപ്പഴക്കുരു ഇടിച്ച് തീറ്റുകയും മറ്റും ചെയ്യേണ്ട ജോലി ഞാൻ തന്നെ ഏറ്റെടുക്കുകയാണ് ചെയ്തത്. വെള്ളം നിറക്കുക, വെള്ളം കോരുന്ന തോൽ പാത്രം കീറിയാൽ തയ്ക്കുക മുതലായ ജോലികളും ഞാൻ തന്നെ ചെയ്തു പോന്നു. കുതിരക്ക് പുല്ലും മറ്റും കൊടുത്ത് ശുശ്രൂഷിക്കുകയും മറ്റു വീട്ടു ജോലികൾ നിർവ്വഹിച്ചിരുന്നതും ഞാൻ തന്നെയായിരുന്നു. കുതിരയെ അന്വേഷിച്ച് നടക്കുന്ന ജോലിയായിരുന്നു ഇതിലെല്ലാം വെച്ച് എനിക്ക് പ്രയാസമായി തോന്നിയിരുന്നത്. റൊട്ടി പാകം ചെയ്യുന്നതിൽ നല്ല പരിചയമില്ലായ്‌കയാൽ പൊടികുഴച്ച് അടുത്തുള്ള അൻസാരികളായ സ്‌ത്രീകളുടെ വീട്ടിൽ കൊണ്ട് പോവുക പതിവായിരുന്നു. സൽസ്വഭാവത്തിൽ പേരെടുത്ത ആ മഹതികൾ എന്നെ സഹായിക്കുകയും റൊട്ടി പാകം ചെയ്ത് തരികയും ചെയ്യുമാ‍യിരുന്നു. കുറെ കാലം കഴിഞ്ഞ ശേഷം നബി കരീം (സ) കൊടുത്തിരുന്ന ഒരു വേലക്കാരനെ എന്റെ പിതാവ് അബൂബക്കർ (റ) എനിക്കയച്ച് തന്നു. അത് കാരണം കുതിരയുടെ പരിപാലന ജോലിയിൽ നിന്ന് എനിക്ക് മോചനം കിട്ടി. ഒരു ബന്ധനത്തിൽ നിന്ന് വിമുക്‌തമായ പ്രതീതിയായിരുന്നു പ്രസ്‌തുത ഭൃത്യനെ ലഭിച്ചപ്പോൾ എന്നിൽ ഉളവായിരുന്നത്.
സ്ഥിര ചിത്തതയുടെ മാതൃക :

സിദ്ധീഖ് (റ) മദീനയിലേക്ക് നബി(സ) യുടെ കൂടെ പുറപ്പെട്ടപ്പോൾ കുടുംബത്തെ മക്കയിൽ നിർത്തിയായിരുന്നു പാലായനം ചെയ്തതെന്ന് മനസ്സിലായല്ലോ. വിവരം പട്ടണത്തിലറിഞ്ഞതോടെ സിദ്ധിഖ് (റ) ന്റെ പിതാവും അന്ന് മുസ്‌ലിമായിട്ടില്ലാത്ത ആളുമായ അബൂഖുഹാഫ(റ) (പിന്നീട് മുസ്‌ലിമായി ) സന്തതികളെ ആശ്വസിപ്പിക്കാനും സ്ഥിതികൾ അന്വേഷിക്കാനും വീട്ടിലേക്ക് ചെന്നു. കാഴ്ച നഷ്ടപ്പെട്ടിരുന്ന അബൂഖുഹാഫ മനസ്‌താപം പ്രകടിപ്പിക്കുന്നതിനിടയിൽ പൌത്രികളോട് ചോദിച്ചു. ‘ അബൂബക്കർ നാടു വിട്ടു കൊണ്ട് നിങ്ങളെയും നമ്മെയും വേദനപ്പെടുത്തി. എന്നാൽ അദ്ധേഹം സമ്പാദിച്ച ധനം മുഴുവനും എടുത്തുകൊണ്ടുപോയി ജീവിതയാതനകൾക്കും നിങ്ങളെ വിധേയമാക്കിയോ ?’ ( വാസ്‌തവത്തിൽ നബി(സ)യുടെ കൂടെ പുറപ്പെടുന്ന ആ മഹാൻ വഴിയിൽ വെച്ച് നബി(സ)ക്ക് വല്ല വിഷമവും വന്ന് പോകുന്നതിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന അഞ്ചാറായിരം ദിർഹം മുഴുവൻ കൂടെ കൊണ്ട് പോയിരുന്നു. ) എന്നാൽ പിതാവിന്റെ വിലാപം കേട്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കനായി ധൈര്യം അവലംബിച്ച് കൊണ്ട് അസ്‌മാ(റ) ഒരു പൊടിക്കൈ ഉപയോഗിച്ചാണ് ആ വിഷണ്ണത മാറ്റിയത്. പിതാവ് പണം സൂക്ഷിക്കാറുള്ള ചുവരിലെ ഒരു തുളയിൽ കുറെ ചെറിയ കല്ലുകൾ ഇട്ട് അതിന്മേൽ തുണിയിട്ട് മൂടുകയും പിതാമഹന്റെ കൈ പിടിച്ച് അതിന്മേൽ വെച്ച് കൊണ്ട് അവർ പറയുകയുണ്ടായി. ‘ ഞങ്ങളുടെ ആവശ്യത്തിന് നല്ല ഒരു തുക ഇവിടെ സൂക്ഷിച്ചാണ് പിതാവ് പോയിട്ടുള്ളത്. ആകയാൽ ഞങ്ങൾക്ക് യാതൊരു വിഷമവും ഇല്ല തന്നെ’. ഇത് കേട്ട് ആശ്വസിച്ച അബൂ ഖുഹാഫ പറഞ്ഞു. ‘ നല്ലത് തന്നെ ,നിങ്ങളുടെ ജീവിതമെങ്കിലും അത് കൊണ്ട് നിവർത്തിക്കാമല്ലോ’ .!

അസ്‌മാ‍അ് (റ) പറയുന്നു. ‘ അല്ലാഹുവിൽ സത്യം. അവിടെ യാതൊന്നും ഉണ്ടായിരുന്നില്ല. പിതാവിന്റെ ദു:ഖം തീർക്കാനും മനസ്സമാധാനം ഉണ്ടാക്കാനുമായിരുന്നു ഞാൻ അപ്രകാരം ചെയ്‌തത്. എന്തൊരു ദൃഢ നിശ്ചയം ! പതറാത്ത മനോദാർഢ്യം ! പിതാമഹനേക്കാൾ കൂടുതൽ ദു:ഖിക്കേണ്ടിയിരുന്ന, ഗർഭിണിയും നിരാലംബയുമായി തീർന്ന സ്ത്രീ ബാഹ്യമായി മറ്റൊരു മാർഗ്ഗമില്ലാതെ വലയുകയും പിതാമഹനോട് ന്യായമായും ആവലാതിപ്പെടുകയും ചെയ്യേണ്ട സ്ഥാനത്ത് ഇസ്‌ലാമിന്റെ പേരിൽ വിലപിക്കുന്ന ആ അവിശ്വാസിയായ പിതാവിന്റെ മുമ്പിൽ ചൂളിപ്പോകാതെ മനോധൈര്യമവലംബിച്ച് സർവ്വസ്വവും അല്ലാഹുവിൽ സമർപ്പിച്ച് സമാശ്വസിക്കാൻ മുതിർന്നത് എത്ര മാതൃകായോഗ്യം !

സ്‌ത്രീ പുരുഷ ഭേതമന്യേ അത്തരം ധീരതയും സ്ഥിരചിത്തതയും അവരുടെ പുണ്യം കൊണ്ട് അല്ലാഹു നമുക്കെല്ലാം പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Wednesday, January 5, 2011

കടം കൊടുക്കലും വാങ്ങലും

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തതുല്യമായത് തിരിച്ച് തരണമെന്ന വ്യവസ്ഥയിൽ ഒരു വസ്തുവിനെ മറ്റൊരാൾക്ക് ഉടമപ്പെടുത്തികൊടുക്കുന്നതിനാണ് കടം കൊടുക്കുക എന്ന് പറയുന്നത്.

വലിയ പുണ്യമുള്ള കാര്യമായി ഇസ്‌ലാം ഈ ഇടപാടിനെ കണക്കാക്കുന്നു. നബി صلى الله عليه وسلم പറയുന്നു. “തന്റെ സഹോദരന്റെ ഐഹിക വിഷമങ്ങൾ ആരെങ്കിലും അകറ്റിയാൽ അന്ത്യദിനത്തിൽ അവന്റെ വിഷമങ്ങൾ അല്ലാഹു ദൂരീകരിക്കുന്നതാണ്.” (മുസ്ലിം ). വേറെയൊരു ഹദീസിൽ കാണാം “ അടിമ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും” (മുസ്‌ലിം ). ആരെങ്കിലും രണ്ടു തവണ കടം കൊടുത്താൽ അത് ഒരു തവണ ദാനം ചെയ്ത പ്രതിഫലം പ്രദാനം ചെയ്യും (ഇബ്‌നു ഹിബ്ബാൻ)
കടം സ്വീകരിക്കുന്നവൻ നിർബന്ധിതനും ഗത്യന്തരമില്ലാത്തവനുമാണെങ്കിൽ അവനു കടം കൊടുക്കൽ നിർബന്ധമാണ്. കടം സ്വീകരിക്കുന്നവൻ, ആ കടസംഖ്യ കുറ്റകരമായ കാര്യങ്ങളിൽ ചെലവഴിക്കുമെന്ന് കണ്ടാൽ കടം കൊടുക്കൽ ഹറാമാണ്. പ്രത്യക്ഷ മാർഗേന കടബാധ്യത തിർക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലാത്ത, അനിവാര്യഘട്ടങ്ങളില്ലാത്ത വ്യക്തി കടം സ്വീകരിക്കലും ഹറാമാണ്.

സമ്പത്തിൽ ക്രയവിക്രയാധികാരമുള്ള, പ്രായപൂർത്തിയും ബുദ്ധിയും തന്റേടവുമുള്ളവരിൽ നിന്ന് മാത്രമാണ് സാധുവാകുന്നത്. “ഞാൻ നിനക്കിത് കടം തന്നു”. എന്നോ മറ്റോ ഉള്ള, ഇടപാടിനെ വ്യക്തമായി അറിയിക്കുന്നതോ കരുത്തോട് കൂടി വ്യംഗ്യമായി അറിയിക്കുന്നതോ ആയ ഈജാബും അത് സ്വീകരിച്ചുവെന്നറിയുക്കുന്ന ഖ്വബൂലും അത്യാവശ്യമാണ്. ഇതില്ലാതെയും കടമിടപാട് സ്വഹീഹാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്.

കടം വാങ്ങിയ വസ്തു കടം സ്വീകരിക്കുന്നയാളുടെ ഉടമസ്ഥതയിൽ വരുന്നത് അനുവാദത്തോടെ അവനത് കൈപറ്റുന്നതോടെയാണ്.

കടം നൽകിയ വസ്തു, മാറ്റമൊന്നുമില്ലാതെ, കടം സ്വീകരിച്ചവന്റെ കയ്യിലുണ്ടെങ്കിൽ , അത് തന്നെ തിരിച്ച് നൽകാവുന്നതാണ്. അല്ലെങ്കിൽ തതുല്യമായത് തിരിച്ച് നൽകേണ്ടതാണ്.
(ബാക്കി അടുത്ത ബുള്ളറ്റിനിൽ .ഇൻശാ അല്ലാഹ് )

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Thursday, December 30, 2010

ഹദീസ്

1      അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി : 4-54-434)
 2      ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)
 3       അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20) 
4         കഅ്ബുബ്നു മാലിക്(റ) വില്‍ നിന്ന് നിവേദനം: ആട്ടിന്‍പറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാള്‍ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്. (തിര്‍മിദി)
5        അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരുകാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി : 8-75-350)