1 അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. (ബുഖാരി : 4-54-434)
2 ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)
3 അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)
4 കഅ്ബുബ്നു മാലിക്(റ) വില്‍ നിന്ന് നിവേദനം: ആട്ടിന്‍പറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാള്‍ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്. (തിര്‍മിദി)
5 അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരുകാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി : 8-75-350)
Thursday, December 30, 2010
Sunday, December 19, 2010
ശ്മശാന മൂകതയില്‍ ഒരു ആദ്യ രാത്രി
ശ്മശാന മൂകതയില്‍ ഒരു ആദ്യ രാത്രി
ഈ രാത്രി ഇരുട്ടറയുടെതാണ്…. നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല് കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര…. പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം…. ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം….. ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.
ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ, വിഹ്വലതയുടെ ആദ്യ രാത്രി…. ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്…ആരോരുമില്ലാതെ…
ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.
കുഴിമാടം വരെ അനുഗമിച്ചവര്‍ , മക്കള്‍ ,സഹോദരങ്ങള്‍, അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും…
അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.
ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന് , പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.
കാരണം , ഓര്‍ക്കുക ‘നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.

Wednesday, December 15, 2010
വ്യക്തിത്വവികസനം
ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിതനായത് എന്ന് പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്റെ നിയോഗത്തെക്കുറിച്ച് പറയുന്നു. ചിന്തിച്ചാല്‍ വളരെ അര്‍ഥവത്തായ ഒരു വചനമാണിതെന്ന് കാണാം. ഇസ്‌ലാമില്‍ ആരാധനകള്‍ സ്വയം ലക്ഷ്യമല്ല. ചില നല്ലഗുണങ്ങളും സ്വഭാവങ്ങളും മനുഷ്യനില്‍ വളര്‍ത്തുന്നതിനും പരമാവധി അവന്റെ വ്യക്തിത്വവികാസവും കൂടി അതിന്റെ ലക്ഷ്യമാണ്. അതിലൂടെ കുടുംബത്തോടും സമൂഹത്തോടും സമാധാനപരവും സന്തോഷകരവുമായ സഹവര്‍ത്തിത്തം സാധിക്കുക എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിത വീക്ഷണം. അതില്‍ ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസാദര്‍ശങ്ങള്‍ക്കുമുള്ള പങ്ക് ഊന്നിപ്പറയുകയും അതിന് ശക്തിയായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അതാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത് എന്ന് മനസ്സിലാക്കവാതല്ല. മതം കൈവെടിയൂ മനുഷ്യസ്‌നേഹിയാകൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മതനിഷേധികള്‍ ഉയര്‍ത്താന്‍ കാരണം മതം മനുഷ്യന് വേണ്ടിയല്ല ദൈവത്തിന് വേണ്ടിയാണ് എന്ന ചിന്തയുടെ ഫലമാണ്. ഇസ്‌ലാം അത് അംഗീകരിക്കുന്നില്ല. ഏറ്റവും നല്ല മുസ്‌ലിം ഏറ്റവും നല്ല മനുഷ്യസ്‌നേഹിയും പരോപകാരിയും ഏറ്റവും നല്ല സ്വഭാവത്തിനുടമയും ആയിരിക്കും. പ്രവാചകന്റെ ചില നിര്‍ദ്ദേശങ്ങളുടെ പ്രയോഗികരൂപവും അതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങളും ഇവിടെ വിശദീകരിക്കുന്നു. പ്രവാചകന്റെ നിര്ദ്ദേശങ്ങള്‍ പലപ്പോഴും അതിന്റെ പാരത്രികമായ ഫലം ചുണ്ടിക്കാട്ടിയാണ് ഉള്ളത്. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ആദ്യന്തിക ലക്ഷ്യം ദൈവപ്രീതിയായിരിക്കുക എന്ന തത്വമാണ് അതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത്. എന്ന് വെച്ച് അതിലൂടെ ലഭിക്കുന്ന ഭൗതികമായ ഫലങ്ങള്‍ നാം അറിയരുതെന്നോ അനുഭവിക്കരുതെന്നോ ഉദ്ദേശ്യമല്ല. ഉദാഹരണത്തിന്. സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കല്‍ നിനക്ക് ധര്‍മമാണ് എന്ന പറയുമ്പോള്‍ നാം അതിന്റെ ഭൗതിക മെച്ചങ്ങള്‍കൂടി അറിയുക. എല്ലാ കാലത്തേക്കും എല്ലാ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ട ഒരു പ്രവാചകന്റെ അധ്യാപനങ്ങള്‍ സരളവും ലളിതവും ആകണമെന്നതിനാല്‍ പ്രവാചകന്‍ കര്‍മങ്ങളുടെ ഭൗതിക ഫലങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. എങ്കിലും ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ വ്രതമനുഷ്ഠിക്കുക ആരോഗ്യമുള്ളവരാകുക എന്ന പ്രവാചകവചനം അതിന്റെ തെളിവാണ്. പ്രവാചക ചര്യകളുടെ അടിസ്ഥാനത്തില്‍ വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങള്‍ ഇവിടെ തുടര്‍ന്ന് വായിക്കുക.
Too much of too many things
Too much of too many things
I am missing my blog. The times when something would go tring tring in my mind or there'd be something stupid nagging my mind or somebody pisses me off big time and leaves me fuming...., or just those moments when I find myself drawn towards my blog and before I know it, I am either penning down memories, or sharing fun moments, crying over a dear one or just letting out my steam. It's not that my life is calmer now and nothing is nagging my mind.In fact there has been too much randomness, too much madness, too many temper tantrums, too many surprises (rude ones too) and a whole lot of S*#T. I'll be back once the madness settles down.
By Saudi Sulthan
Subscribe to:
Posts (Atom)